സൈബീരിയ: ആയിരക്കണക്കിന് വിശ്വാസികളെ ആകര്‍ഷിച്ചു കൊണ്ട് ഒരു പുതിയ വ്യാജ മശിഹ സൈബീരിയയില്‍ അവതരിചിരിക്കുന്നു. 46 കാരനായ സെര്‍ഗ്ഗി ടോറൊപ്പെന്ന ഇദ്ദേഹം ഒരു മുന്‍ പോലീസുകാരനാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭൂമിയില്‍ ജീവിച്ചിരുന്നതായി അവകാശപ്പെടുന്നു. പൊന്തിയോസ് പീലാത്തോസിനാല്‍ ക്രൂശീകരിക്കപ്പെട്ടിരുന്നെന്നും വളരെ വേദന അനുഭവിച്ചിരുന്നെന്നും താന്‍ പറയുന്നു.
സൈബീരിയയില്‍ തന്നെ അയ്യായിരത്തിലധികം ശിഷ്യന്മാരുണ്ട്. മോസ്കോയില്‍ നിന്നും 2000 മൈല്‍ അകലെയുള്ള ഒരു കുഗ്രാമത്തില്‍ ഇവര്‍ ഒരു പട്ടണം പണിത് പാര്‍ക്കുന്നു. വിദ്യാ സമ്പന്നരായവര്‍ ഇവരോടൊപ്പമുണ്ട്. പഴയ സോവിയറ്റ് യൂണിയില് അതിവേഗം പരക്കുന്ന ഈ ദുരുപദേശ സഭയുടെ പേര് ചര്‍ച്ച് ഓഫ് ദ ലാസ്റ്റ് റ്റെസ്റ്റമെന്റ് എന്നത്രെ.
ദൈവം പറക്കും തളികയില്‍ വരുമെന്നു ഇവര്‍ വിശ്വസിക്കുന്നു. മലമുകളിലുള്ള വസതിയില്‍ നിന്നും കൂടെക്കൂടെ പുറത്തുവരുന്ന ടോറൊപ്പിനെ വിശ്വാസികള്‍ വണങ്ങി ആരാധിക്കുന്നു. ഞായാറാഴ്ചകളില്‍ വിശ്വാസികളെ തന്റെ ഭവനത്തില്‍ സ്വീകരിക്കുന്നു. ഇയാള്‍ ക്രിസ്തു തന്നെയാണെന്നും താങ്കള്‍ക്ക് പുതു ജീവന് ലഭിച്ചതായും അഭ്യസ്ത വിദ്യരായ ഇക്കൂട്ടത്തിലെ ചിലര്‍ അവകാശപ്പെടുന്നു.
“അന്ന് ആരാനും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വ്യതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും” (മത്താ. 24: 23-24).