സൈബീരിയയുടെ വ്യാജ മശിഹ



സൈബീരിയ: ആയിരക്കണക്കിന് വിശ്വാസികളെ ആകര്‍ഷിച്ചു കൊണ്ട് ഒരു പുതിയ വ്യാജ മശിഹ സൈബീരിയയില്‍ അവതരിചിരിക്കുന്നു. 46 കാരനായ സെര്‍ഗ്ഗി ടോറൊപ്പെന്ന ഇദ്ദേഹം ഒരു മുന്‍ പോലീസുകാരനാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭൂമിയില്‍ ജീവിച്ചിരുന്നതായി അവകാശപ്പെടുന്നു. പൊന്തിയോസ് പീലാത്തോസിനാല്‍ ക്രൂശീകരിക്കപ്പെട്ടിരുന്നെന്നും വളരെ വേദന അനുഭവിച്ചിരുന്നെന്നും താന്‍ പറയുന്നു.

സൈബീരിയയില്‍ തന്നെ അയ്യായിരത്തിലധികം ശിഷ്യന്മാരുണ്ട്. മോസ്കോയില്‍ നിന്നും 2000 മൈല്‍ അകലെയുള്ള ഒരു കുഗ്രാമത്തില്‍ ഇവര്‍ ഒരു പട്ടണം പണിത് പാര്‍ക്കുന്നു. വിദ്യാ സമ്പന്നരായവര്‍ ഇവരോടൊപ്പമുണ്ട്. പഴയ സോവിയറ്റ് യൂണിയില്‍ അതിവേഗം പരക്കുന്ന ഈ ദുരുപദേശ സഭയുടെ പേര് ചര്‍ച്ച് ഓഫ് ദ ലാസ്റ്റ് റ്റെസ്റ്റമെന്റ് എന്നത്രെ.

ദൈവം പറക്കും തളികയില്‍ വരുമെന്നു ഇവര്‍ വിശ്വസിക്കുന്നു. മലമുകളിലുള്ള വസതിയില്‍ നിന്നും കൂടെക്കൂടെ പുറത്തുവരുന്ന ടോറൊപ്പിനെ വിശ്വാസികള്‍ വണങ്ങി ആരാധിക്കുന്നു. ഞാ‍യാറാഴ്ചകളില്‍ വിശ്വാസികളെ തന്റെ ഭവനത്തില്‍ സ്വീകരിക്കുന്നു. ഇയാള്‍ ക്രിസ്തു തന്നെയാണെന്നും താങ്കള്‍ക്ക് പുതു ജീവന്‍ ലഭിച്ചതായും അഭ്യസ്ത വിദ്യരായ ഇക്കൂട്ടത്തിലെ ചിലര്‍ അവകാശപ്പെടുന്നു.

“അന്ന് ആരാനും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വ്യതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും” (മത്താ. 24: 23-24).

നമുക്കു ചുറ്റും ജീവിക്കുന്ന സാക്ഷികള്‍


ചലച്ചിത്ര പിന്നണി ഗായകന്‍
യേശുക്രിസ്തുവിന്റെ
മുന്നണി ഗായകനായി



ഉത്തര്‍പ്രദേശില്‍ അലഹബാദാണ് വിജയ് ബെനഡിക്ടിന്റെ ജന്മസ്ഥലം. ബിസിനസ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം കൈവരിച്ച ശേഷം ബിസിനസ്സ് എക്സിക്യുട്ടീവ് ആകുവാന്‍ ആഗ്രഹിച്ചപ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് കാല്‍വെച്ചത്. ഹിന്ദി ചലച്ചിത്ര മേഖലയില്‍ പ്രശസ്തരായ സംഗീത സംവിധായകരോടൊപ്പവും (ലക്ഷ്മികാന്ദ്, ഉഷ ഖന്ന, അനു മാലിക്, ആനന്ത്) നായകന്മാരോടൊപ്പവും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഏതാണ്ട് കാല്‍ നൂറ്റാണ്ടോളമായി ചലച്ചിത്ര പ്രേമികളുടെ മനസിലലതല്ലികൊണ്ടിരിക്കുന്ന ഒരു ഗാനമത്രേ "ഐ ആം എ ഡിസ്കൊ ഡാന്‍സര്‍". മുപ്പത്തിയഞ്ചില്‍പരം ബോളിവുഡ് ചലച്ചിത്രങ്ങളില്‍ പാടിയിട്ടുള്ള ഇദ്ദേഹം ഹിന്ദി ചലച്ചിത്ര ലോകത്തില്‍ ഗോള്‍ഡ് ഡിസ്ക് അവാര്‍ഡ് എന്നൊരു പ്രത്യേക ബഹുമതിയും കരസ്ഥമാക്കി. അറബ് രാജ്യങ്ങളിലേയ്ക്കും അമേരിക്ക, ഓസ്ട്രേലിയ, ഇസ്രായേല്‍, ന്യൂസ്‌ലെന്‍ഡ്, എന്നിവടങ്ങളിലേയ്ക്കും ക്ഷണിക്കപ്പെട്ടു. ഇവയൊക്കെയും ഇദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. ദൈവിക ബന്ധമൊഴികെ നല്ല ബഹുമാന്യനും അനേക ജനങ്ങളുടെ പിന്തുണയിലുമൊക്കെയായി ജീവിതത്തിന്റെ ആഘോഷത്തിന്റേയും ആഹ്ലാദ തിമിര്‍പ്പിന്റേയും അത്യുച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് തികച്ചും അപ്രത്യക്ഷമായൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായത്.

ഇദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ജെര്‍മ്മനിയില്‍ ഹോട്ടല്‍ ബിസിനസ്സ് നടത്തുകയായിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായിരുന്ന അദ്ദേഹം ചില കൂട്ടുകാരാല്‍ നിഷ്കരുണം വധിക്കപ്പെട്ടു.

ജെര്‍മ്മനിയില്‍ എത്തിയ വിജയ് ഇളയ സഹോദരന്റെ റൂം സന്ദര്‍ശിച്ചപ്പോള്‍ എല്ലാവിധ സൌകര്യങ്ങളും സന്നാഹങ്ങളും ഉണ്ട് തന്റെ സഹോദരനെ മാത്രം കണ്ടില്ല. താന്‍ മനുഷ്യ ജീവിതത്തിലെ മിത്ഥ്യാബോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിച്ചു. എല്ലാ പ്രശംസയും കീര്‍ത്തിയും ഉണ്ടായിട്ടും സമാധാ‍നത്തിന്റെ അഭാവം ജീവിതത്തിന്റെ പലയിടങ്ങളിലും അലതല്ലി. സമാധാനത്തിനായുള്ള ശ്രമം താ‍ന്‍ ആരംഭിച്ചു. പള്ളികള്‍, ഗുരുക്കന്മാര്‍, തത്ത്വ ചിന്ത തുടങ്ങി പലയിടത്തും അന്വേഷിച്ചു. യാതൊരു ഫലവും ഉണ്ടായില്ല. എന്നാല്‍ ഒരിക്കല്‍ ഒരു കൂട്ടം ക്രിസ്ത്യാനികളെ താന്‍ കണ്ടു. ദൈവസ്നേഹം അവരില്‍ നിന്നും രുചിച്ചു. രക്ഷിതാവായ ക്രിസ്തുവിനെ താ‍ന്‍ അംഗീകരിച്ചു. സമാധാ‍നം കണ്ടെത്തി. ഇനി മുതല്‍ എന്തു ചെയ്താലും "ദൈവനാമമഹത്വത്തിന് മാത്രം"എന്ന ഒരു ഉറച്ച തീരുമാനവും താന്‍ എടുത്തു. "ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം (മത്ത. 8:36) എന്ന വാക്യം തന്റെ ജീവിത സായാഹ്നത്തില്‍ സ്പര്‍ശിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ 14 ല്‍ പരം സുവിശേഷ, ആരാധന, സ്തുതി ചരണങ്ങള്‍ അടങ്ങിയ ആല്‍ബങ്ങള്‍ വിപണിയിലിറക്കി അനേകരെ ക്രിസ്റ്റുവിങ്കലേക്ക് നേടുവാനായി ഓടുന്നു. കുഞ്ഞുങ്ങളെ ഗാനാലാപനത്തിന് വേണ്ടിയുള്ള പ്രേരണയും പ്രോത്സാഹനവും നല്‍കികൊണ്ടിരിക്കുന്നു. സ്റ്റേജുകള്‍ തോറും മാറി മാറി ക്രിസ്തുവിന്റെ നാമം ഗാനാലാപനത്തിലൂടെ ഉയര്‍ത്തികൊണ്ടിരിക്കുന്നു. കണ്‍മുന്നില്‍ കാണുന്ന ആളും ആരാവാരവും പ്രശംസയും പ്രകീര്‍ത്തിയുമെല്ലാം മിത്ഥ്യയെന്നും താല്‍കാലികമെന്നും സമ്പൂര്‍ണ്ണ സമാധാനത്തിന് പര്യാപ്തമല്ലെന്നും മനസ്സിലാക്കി, ലോക രക്ഷകനായ സമ്പൂര്‍ണ്ണ സമാധാന ദാതാവായ യേശുക്രിസ്തുവിന്റെ മുന്നണി ഗായകനായി,,,,,സുവിശേഷ ദൌത്യവുമായി,,,,മുന്നോട്ട്.....

പ്രിയ സ്നേഹിതാ, താങ്കള്‍ക്ക് ചുറ്റുമുള്ളവര്‍ തീരുമാനങ്ങളെടുത്ത് ജീവിതത്തില്‍ ലക്‌ഷ്യ ബോധമുള്ളവരായി നടക്കുമ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിച്ച് വിരമിക്കട്ടെ..."ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്റെ ജീവനെ (ആത്മാവിനെ) നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം (മത്ത. 8:36).

ജി.പി.എസ്സ്

ക്രിസ്തോഗ

ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് വെസ്റ്റ്ലെക്ക് എന്റര്‍റ്റൈന്മെന്റ് പുറത്തിറക്കിയ ഒരു വീഡിയോയാ‍ണ് "ക്രിസ്തോഗ". പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായി ഹത യോഗയില്‍ തുടങ്ങീ ഇവ ധ്യാനത്തിനായി വേദ പുസ്തക വാക്യങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഹൈന്ദവ ആചാര പ്രകാരമുള്ള യോഗ, ക്രിസ്തീയ ഉപദേശങ്ങളുടെ ആധാരമായ വേദ പുസ്തക വാക്യ ശകലങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് ക്രിസ്ത്യാനികളെ യോഗ-ക്കാരാക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം. അനേക ക്രൈസ്തവര്‍ യോഗക്കു പിന്നാലെ പോകുന്നതിനാലാണ് ഇത്തരം ഒരു വീഡിയോയുടെ ജനന കാരണം. ജാതീയ ദുരാചാരങ്ങള്‍ ദൈവ സഭയില്‍ നുഴഞ്ഞു കയറി ക്രൈസ്തവ മുല്യങ്ങളെ തച്ചുടക്കുവാന്‍ ശ്രമിക്കുമ്പോള്‍, ദൈവ ജനമേ, നമുക്ക് ഉണര്‍ന്നിരിക്കാം, പ്രാര്‍ത്ഥിക്കാം, നിസ്തുല്യമാം വേദ സത്യങ്ങള്‍ക്കായി ഉറച്ചു നില്‍ക്കാം.

ജി. പി. എസ്സ്.

പരിണാമ വാദം

പരിണാമ വാദം ബൌദ്ധിക തലം എതിര്‍ക്കുന്നു.

ഒരു കാലത്ത് ശാസ്ത്ര ലോകം വളരെ പ്രാധാന്യം നല്‍കീ കൊണ്ട് സ്കൂളുകളിലും കോളേജുകളിലും ഒരുപോലെ അഭ്യസിപ്പിച്ച പരിണാമ സിദ്ധാന്തം, ഇന്ന് അനേക ശാസ്ത്രജ്ഞന്മാര്‍ക്ക് യുക്തിപരമായി യോജിക്കുവാ‍ന്‍ കഴിയില്ലെന്ന സത്യം ശാസ്ത്ര ലോകം വെളിപ്പെടുത്തുന്നു. അശാസ്ത്രീയതയും യുക്തി രഹിതവുമാ‍യ ഇത്തരം തത്ത്വങ്ങള്‍ക്കെതിരെ അനേക ശാസ്ത്രജ്ഞര്‍ രംഗത്തു വരുന്നു.
അവരുടെ ഒരു പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ജി.പി.എസ്സ്.